1988 ജൂൺ 24-ാം തീയതി രജിസ്റ്റർ ചെയ്ത ബാങ്ക് 1988 ജൂലൈ 28-ാം തീയതി പ്രവർത്തനം ആരംഭിച്ചു.ആദ്യ പൊതുയോഗത്തിൽ ചീഫ് പ്രോമോട്ടർ കെ. പി .കെ തങ്ങൾ ഉൾപ്പടെ 125 പേർ പങ്കെടുത്തു. യോഗ അധ്യക്ഷൻ ആയി കെ. പി കോയഞ്ഞി കോയ തങ്ങളെ പി.പി. മുഹമ്മദ് കുട്ടി മാസ്റ്റർ നിർദ്ദേശിക്കുകയും കെ. മൊയ്തീൻ ഹാജി പിന്താങ്ങുകയും ചെയ്തതനുസരിച്ച് അധ്യക്ഷനായി തിരഞ്ഞെടുത്തു. പ്രവർത്തനം ആരംഭിക്കുന്ന സമയത്ത് 619 എ ക്ലാസ് മെമ്പേഴ്‌സ് ഉണ്ടായിരുന്നു .
ആദ്യ ഡയറക്ടർ ബോർഡ് അംഗങ്ങളായി കെ.പി.കെ.തങ്ങൾ , പി.പി. മുഹമ്മദ് കുട്ടി മാസ്റ്റർ, താറാല കുഞ്ഞി മൊയ്തീൻ, കളത്തിൽ ഹസൻ ഹാജി, കിഴക്കകത്ത് മൊയ്തീൻ ഹാജി , കെ.പി. ചാത്തുട്ടി, മച്ചിങ്ങൽ പാത്തുമ്മാമ , പി. അബ്ദുൽ ഹമീദ് , പി കേശവൻ നായർ എന്നിവരെ തെരഞ്ഞെടുത്തു. സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറിയായി എം. വേലായുധൻ നിയമിതനായി. സംഘം പ്രവർത്തനം ആരംഭിക്കുമ്പോൾ ഇദ്ദേഹം മാത്രം ആയിരുന്നു സ്റ്റാഫായി ഉണ്ടായിരുന്നത് . ഈ സ്ഥാപനം തുടങ്ങുന്ന സമയത്ത് കൊടിഞ്ഞി സെൻട്രൽ ബസാറിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.
2013 മെയ് 5 നു കൊടിഞ്ഞി സെൻട്രൽ ബസാറിൽ ഉള്ള സ്വന്തം കെട്ടിടത്തിലേക്ക് സംഘം മാറി. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ. ഉമ്മൻചാണ്ടി കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. വിദ്യഭ്യാസ മന്ത്രി ശ്രീ.പി.കെ. അബ്ദുറബ്ബ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആര്യാടൻ മുഹമ്മദ് ഹെഡ് ഓഫിസ് ബ്രാഞ്ച് ഉദ്‌ഘാടനം നിർവ്വഹിച്ചു. ബാങ്കിനോട് അനുബന്ധിച്ചു തുടങ്ങിയ ത്രിവേണി സൂപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടനം പട്ടികജാതി, പിന്നോക്ക ക്ഷേമ , ടൂറിസം വകുപ്പ് മന്ത്രി ശ്രീ.കെ.പി. അനിൽകുമാർ നിർവ്വഹിച്ചു. ശ്രീ. ഇ.ടി, മുഹമ്മദ് ബഷീർ എം.പി. ശ്രീ അബ്ദുറഹിമാൻ രണ്ടത്താണി എം.എൽ.എ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.